NEWSDESK
മുക്കം : എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയിൽ മുക്കം മുത്തേരിയിൽ റോഡ് പണിയിലെ അശാസ്ത്രീയത മൂലം വെള്ളക്കെട്ട് പതിവാകുന്നു. നല്ലൊരു മഴ പെയ്തു കഴിഞ്ഞാൽ വെള്ളം കുത്തിയൊലിച്ചു റോഡിലൂടെ ഒഴുകുകയാണ് പതിവ് .ഇതു മൂലം വിദ്യാർത്ഥികളും വ്യാപാരികളും മറ്റു കാൽനയാത്രക്കാരും ദുരിതത്തിലാണ് . കൂടാതെ റോഡിലെ വലിയ കുഴികൾ വാഹനാപകട സാധ്യത കൂട്ടുന്നതുമാണ് .
റോഡിലൂടെ ഒരു വാഹനം കടന്നു പോവുമ്പോൾ വെള്ളം തെറിപ്പിച്ചു കാൽനടയാത്രക്കാരെ ആകെ നനച്ചു ദുരിതത്തിൽ ആക്കുകയാണ് പതിവ് .ഈ ദുരിതത്തിന് ഒരു പരിഹാരം കാണാൻ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു മുൻപോട്ട് പോവാൻ ആണ് നാട്ടുകാരുടെ തീരുമാനം . റോഡിലെ അപാകതകൾ തീർത്ത് പരിഹാരം കാണുന്നത് വരെ സമരവുമായി മുൻപോട്ട് പോവാനാണ് ഇവരുടെ തീരുമാനം
പൊതുമരാമത്തു വകുപ്പിന് കീഴിലെ മുത്തേരി റോഡ് പണിയുടെ കരാർ ഏറ്റെടുത്തു നടത്തിയത് ശ്രീധന്യ ഗ്രുപ്പാണ് .ഈ കരാർ കമ്പനിയുടെ റോഡ് നിർമാണത്തിലെ അപാകതകൾക്കെതിരെ മുൻപും പരാതികൾ ഉയർന്നിട്ടുണ്ട്