Site icon CTV Online

മുസ്ലിം യൂത്ത് ലീഗ് ലോങ്ങ്മാര്‍ച്ച് പി കെ ഫിറോസ് നയിക്കും

കല്‍പ്പറ്റ: ദുരന്ത ബാധിതരോടുള്ള നീതി നിഷേധത്തിനെതിരെ, സര്‍ക്കാരുകളുടെ കൊള്ളക്കെതിരെ എന്ന പ്രമേയത്തില്‍ മുസ്ലിം യൂത്ത് ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജൂലൈ 29 പുത്തുമലയില്‍ നിന്ന് ആരംഭിക്കുന്ന ലോങ്ങ് മാര്‍ച്ച് കല്‍പ്പറ്റ സിവില്‍ സ്‌റ്റേഷനില്‍ സമാപിക്കും.

രാവിലെ എട്ടുമണിക്ക് പുത്തുമലയിലെ പൊതുശ്മശാനത്തിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം മേപ്പാടി നെല്ലിമുണ്ടയില്‍ നിന്നും കാല്‍നടയായി ആരംഭിച്ച് മേപ്പാടി, കാപ്പം കൊല്ലി, കല്‍പ്പറ്റ തുടങ്ങിയ കേന്ദ്രങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം വയനാട് ജില്ലാ കളക്ടറേറ്റ് പരിസരത്ത് സമാപിക്കും . മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ലോങ്ങ് മാര്‍ച്ചിന്

നേതൃത്വം നല്‍കും. ലോങ്ങ് മാര്‍ച്ച് പ്രചരണാര്‍ത്ഥം 24 25, 26 വ്യാഴം, വെള്ളി, ശനി തീയതികളില്‍ പഞ്ചായത്ത് യാത്ര സംഘടിപ്പിക്കാന്‍ ജില്ലാ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു

Exit mobile version