Site icon CTV Online

മസ്‌കറ്റിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം പറന്നുയർന്നു ഒന്നര മണിക്കൂറിന് ശേഷം തിരിച്ചിറക്കി

മസ്‌കറ്റ്: മസ്‌കറ്റിൽ നിന്ന് കോഴിക്കോട്ടേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം പറന്നുയർന്നു ഒന്നര മണിക്കൂറിന് ശേഷം മസ്കറ്റിൽ തന്നെ തിരിച്ചിറക്കി.

വിമാനത്തിലെ കാർഗോ സെക്ഷനിൽ അഗ്നിബാധ സിഗ്നൽ കാണിച്ചതിന് തുടർന്നാണ് ഐ എക്സ് 338 വിമാനം അടിയന്തിരമായി തിരിച്ചറിക്കിയത്. മസ്‌കറ്റിൽ ലാൻഡ് ചെയ്തപ്പോൾ ഫയർ ആൻഡ് റെസ്ക്യൂ ടീമും മറ്റു സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിരുന്നു.

വ്യാഴാഴ്ച പുലർച്ച രണ്ട് അമ്പതിന് പുറപ്പെടേണ്ട വിമാനം പതിവിന്ന് വിപരീതമായി 2 30ന് യാത്ര തിരിച്ചിരുന്നു. യാത്ര പകുതി പിന്നിട്ടപ്പോൾ പിൻഭാഗത്ത് നിന്നും ചെറിയ ശബ്ദവും മറ്റും കേട്ടതായി യാത്രക്കാർ പറഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഗ്നിബാധ സിഗ്നൽ ആണെന്ന് മനസ്സിലായത്. ഇതോടെ വിമാനം മസ്കറ്റിലേക്ക് തിരിച്ചു വിടുകയായിരുന്നു. തുടർന്ന് കൊച്ചിയിലേക്കും മറ്റുമുള്ള വിമാനങ്ങളിൽ യാത്രക്കാരെ അയച്ചു.

Exit mobile version