Site icon CTV Online

സി.പി.എം കൊയിലാണ്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കൊല്ലപ്പെട്ട സാഹചര്യത്തില്‍ കൊയിലാണ്ടിയില്‍ പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താല്‍ : വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, അവശ്യ സര്‍വ്വീസ് എന്നിവയെ ഒഴിവാക്കി

കൊയിലാണ്ടി: സി.പി.എം കൊയിലാണ്ടി സെന്‍ട്രല്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പുളിയോറവയല്‍ സത്യനാഥൻ കൊല്ലപ്പെട്ട സാഹചര്യത്തില്‍ വെള്ളിയാഴ്ച്ച പ്രഖ്യാപിക്കപ്പെട്ട ഹര്‍ത്താലില്‍ നിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വാഹനങ്ങള്‍ മറ്റ് അവശ്യ സര്‍വ്വീസുകള്‍ എന്നിവയെ ഒഴിവാക്കിയതായി സി.പിഎം കൊയിലാണ്ടി ഏരിയാ കമ്മിറ്റി അറിയിച്ചു. കൊയിലാണ്ടി മുനിസിപ്പാലിറ്റി, കീഴരിയൂര്‍, അരിക്കുളം, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ഇന്നലെ രാത്രി 10മണിയോടെടെയാണ് കഴുത്തിലും പുറത്തും വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ മുത്താമ്പി ചെറിയപ്പുറം ക്ഷേത്ര പരിസരത്ത് സത്യനാഥനെ കണ്ടത്.

ക്ഷേത്രോത്സവത്തിന്റെ ഭാഗമായി ഗാനമേള നടക്കുന്നതിനിടെയായിരുന്നു സംഭവം. ശരീരത്തില്‍ മഴുകൊണ്ട് നാലിലധികം സ്ഥലത്ത് വെട്ടേറ്റിട്ടുണ്ടസ്ഥലത്തുണ്ടായിരുന്ന ആളുകള്‍ ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

പെരുവട്ടൂര്‍ പുറത്തോന അഭിലാഷ് (30) ആണ് കൊലപാതകം നടത്തിയത്.വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നാലെ ഇന്നലെ ഇയാൾ പൊലീസില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ സി.പി.എം പ്രവര്‍ത്തകനും കൊയിലാണ്ടി നഗരസഭയില്‍ നേരത്തെ ഡ്രൈവറുമായിരുന്നു.

Exit mobile version