വ്യാജ കാഫിർ’ സിപിഎം സൃഷ്ടിയെന്നു തെളിഞ്ഞു; ഷൈലജ എംഎൽഎ സ്ഥാനം രാജിവയ്ക്കണം

കോഴിക്കോട് ∙ ലോകാസഭ തിരഞ്ഞെടുപ്പിന് തലേന്ന് വർഗീയ വിഭജനം ലാക്കാക്കി സൃഷ്‌ടിച്ച വ്യാജ കാഫിർ പോസ്റ്റിനു പിന്നിൽ സിപിഎം ആണെന്ന് വ്യക്തമായ സ്ഥിതിക്ക് പ്രചാരണത്തിനു ചുക്കാൻ പിടിച്ച എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജ എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന് മുസ്‌ലിം ലീഗ് നിയമസഭ പാർട്ടി ഉപനേതാവ് ഡോ.എം.കെ മുനീർ എംഎൽഎ.

സിപിഎം ഗൂഢാലോചന പുറത്തു വരുമ്പോൾ കൂടുതൽ ഉന്നത സിപിഎം നേതാക്കൾ കുടുങ്ങുമെന്നുറപ്പാണ്. എൽഡിഎഫ് ഹീനകൃത്യത്തെ കുറിച്ച് ഹൈക്കോടതിയിൽ സത്യസന്ധമായി റിപ്പോർട്ട്‌ നൽകിയ പോലീസ് ഓഫീസറെ സ്ഥലം മാറ്റിയാൽ എല്ലാം അവസാനിപ്പിക്കാമെന്നത് വർഗീയ പ്രചാര വേല ചെയ്തവരുടെ വ്യാമോഹം മാത്രമാണ്. വടകര ലോകസഭ മണ്ഡലം തിരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാൻ സിപിഎം ഉന്നത നേതാക്കൾ ഗൂഢാലോചന നടത്തിയാണ് എല്ലാം തയ്യാറാക്കിയതെന്നും മുനീർ ആരോപിച്ചു

error: Content is protected !!