
Web Desk
മുംബൈയില്‍ ക്രൂരബലാത്സംഗത്തിന് ഇരയായ 34 കാരി മരിച്ചു. വഴിയരികില്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്ന യുവതിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് കമ്പി കയറ്റിയിട്ടുണ്ടായിരുന്നു.സബര്‍ബന്‍ മുംബൈയിലെ സക്കീനക പ്രദേശത്തുള്ള സ്റ്റേഷനറി ടെമ്പോയ്ക്കുള്ളില്‍ വെച്ചാണ് 34 കാരിയായ സ്ത്രീ ക്രൂര ബലാത്സംഗത്തിന് ഇരയായത്.
വെള്ളിയാഴ്ച പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ചുകിടക്കുകയായിരുന്നു യുവതി.സംഭവവുമായി ബന്ധപ്പെട്ട് 45 കാരനായ മോഹന്‍ ചൗഹാന്‍ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
പ്രദേശത്ത് നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. അതേസമയം ഒരു സ്ത്രീയെ പുരുഷന്‍ മര്‍ദ്ദിക്കുന്നതായാണ് പൊലീസ് സ്റ്റേഷനിലേക്ക് ഫോണ്‍ ചെയ്തയാള്‍ പറഞ്ഞതെന്ന് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു. ഇതിന് പിന്നാലെ പൊലീസ് സ്ഥലത്തെത്തുമ്പോള്‍ യുവതിയ അബോധാവസ്ഥയിലായിരുന്നു. പൊലീസ് ഉടന്‍ തന്നെ യുവതിയെ അടുത്തുള്ള രാജവാടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ടെമ്പോയ്ക്കുള്ളില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
