Site icon CTV Online

കോഴിക്കോട്ടെ ചിന്തൻ ശിബിരം; മുല്ലപ്പളളിയും വി എം സുധീരനും പങ്കെടുക്കില്ല.

Web Desk

കെപിസിസി സംഘടിപ്പിക്കുന്ന നവ സങ്കൽപ്പ് ചിന്തൻ ശിബിരത്തിൽ മുല്ലപ്പള്ളിയും വി എം സുധീരനും പങ്കെടുത്തേക്കില്ല. കെ സുധാകരനുമായുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് വിട്ടു നിൽക്കുന്നതെന്നാണ് സൂചന. പങ്കെടുക്കാനാകില്ലെന്ന് ഇരുവരും നേതൃത്വത്തെ അറിയിച്ചു. ഉദയ്പൂരില്‍ നേരത്തെ നടന്ന ചിന്തന്‍ ശിബിരത്തിലും ഇരുവരും പങ്കെടുത്തിരുന്നില്ല.
കോണ്‍ഗ്രസ് നവസങ്കല്‍പ്പ് ചിന്തിന്‍ ശിബിരിന് കോഴിക്കോട്ട് ഇന്ന് തുടക്കമാവുകയാണ്. സംഘടനാ സംവിധാനം ശക്തമാക്കുന്നതിനൊപ്പം ലോക് സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങളും രണ്ട് ദിവസം നീളുന്ന ചിന്തന്‍ ശിബിറിൽ ചര്‍ച്ചയാകും. എഐസിസി ഉദയ്പൂരിൽ സംഘടിപ്പിച്ച മാതൃകയിലാണാണ് കേരളത്തിലും ചിന്തൻ ശിബിരം നടക്കുക. കോണ്‍ഗ്രസിന്റെ ഭാവി പ്രവര്‍ത്തനത്തിലേക്കുള്ള രൂപരേഖയ്ക്കും ജനങ്ങളുമായി കൂടുതല്‍ ബന്ധമുണ്ടാക്കുന്നത് സംബന്ധിച്ചുള്ള ചർച്ചയും നടത്തും. പ്രത്യേക കലണ്ടർ തയാറാക്കി ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിക്കും. കാലാനുസൃതവും സമൂലവുമായ നവീകരണം, ജാതിമത ലിംഗ വ്യത്യാസമില്ലാതെ തുല്യ അവസരങ്ങൾ നൽകൽ എന്നിവ ചർച്ചയാകും. അഞ്ച് കമ്മിറ്റികളാണ് ചിന്തൻ ശിബിരത്തിന്റെ ചർച്ചാ വിഷയങ്ങൾ തയാറാക്കുന്നത്.
എംപിമാർ, എംഎൽഎമാർ, കെപിസിസി ഭാരവാഹികൾ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ, ഡിസിസി പ്രസിഡന്റുമാർ, പോഷക സംഘടനാ സംസ്ഥാന പ്രസിഡന്റുമാർ, ദേശീയ നേതാക്കൾ ഉൾപ്പെടെ 191 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.കോഴിക്കോടന്‍ ചരിത്രവും സാംസ്‌ക്കാരിക നായകന്‍മാരും കലാകാരന്‍മാരും വിട പറഞ്ഞ കോണ്‍ഗ്രസിലെ പ്രമുഖരെയും മിഠായിതെരുവിന്റെ പുനരാവിഷ്‌ക്കാരവും ഉള്‍കൊള്ളുന്ന ചിത്രങ്ങളാല്‍ സമ്മേളന നഗരിയുടെ ചുമരുകള്‍ സമ്പന്നമാക്കിയിട്ടുണ്ട്. ചിന്തൻ ശിബിരത്തിന് മുന്നോടിയായി ഇന്നലെ സാംസ്‌കാരിക സദസ് നടന്നു.

Exit mobile version