
newsdesk
മുക്കം: കളനാശിനിയായ രാസപഥാർത്ഥം വയലിൽ അടിച്ചതോടെ പ്രദേശവാസികൾ ദുരിതത്തിൽ.
മുക്കം നഗരസഭയിലെ കുറ്റ്യേേരിമ്മൽ ഭാഗത്തെ വയലിലാണ് കളനാശിനി അടിച്ചത്. രണ്ട് ദിവസം മുൻപായിരിക്കാം കളനാശിനി അടിച്ചതെന്നും കഴിഞ്ഞ ദിവസം വയലിൽ ഒരു ബോർഡ് കണ്ടതോടെയാണ് സംഭവം ശ്രദ്ധയിൽപെട്ടതെന്നും പ്രദേശവാസികൾ പറയുന്നു.* പ്രദേശവാസികൾക്ക് തൊണ്ടവേദന ഉൾപ്പെടെ അനുഭവപ്പെടുന്നതായും ഇവർ പറയുന്നു. * നാട്ടുകാർ പരാതി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ വാർഡ് കൗൺസിലർ സ്ഥലത്ത് സന്ദർശനം നടത്തിയിരുന്നു.
