Site icon CTV Online

രാഷ്ട്രീയ പകപോക്കലിനും മാധ്യമവേട്ടക്കുമെതിരെ മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി മുക്കം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം

NEWSDESK

മുക്കം:രാഷ്ട്രീയ പകപോക്കലിനും മാധ്യമവേട്ടക്കുമെതിരെ എന്ന മുദ്രാവാക്യമുയർത്തി
മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
പ്രവർത്തകർ പോലീസ് വലയം ഭേദിച്ചതാണ് സംഘർഷത്തിന് കാരണമായത്.

മുക്കം സർവീസ് സഹകരണ ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച മാർച്ചിൽ നിരവധി പേരാണ് പങ്കെടുത്തത്. മാർച്ച് പോലീസ് സ്റ്റേഷന് സമീപം പോലീസ് വടം കെട്ടി തടഞ്ഞു.തുടർന്ന് പ്രവർത്തകരും പേലീസും തമ്മിൽ ഉന്തും തള്ളും നടക്കുന്നതിനിടെ നാലോളം കോൺഗ്രസ് – യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് വലയം ഭേദിച്ച് തള്ളിക്കയറുകയായിരുന്നു. പോലീസും മുതിർന്ന നേതാക്കളുമിടപ്പെട്ട് പ്രവർത്തകരെ പിന്തിരിപ്പിക്കുകയായിരുന്നു.

മാർച്ച് മുൻ ഡി സി സി പ്രസിഡൻറ് കെ.സി അബു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് എം.സിറാജുദ്ധീൻ അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, പി.സി ഹബീബ് തമ്പി, സി.ജെ ആൻ്റണി, മുൻ ബ്ലോക്ക് പ്രസിഡൻറ് എം.ടി അഷ്റഫ്, കെ.ടി മൻസൂർ ,എം കെ മമ്മദ്, അബ്ദു കൊയങ്ങോൻ തുടങ്ങിയവർ സംസാരിച്ചു.

Exit mobile version