Site icon CTV Online

ഡൽഹിയിൽ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ മുക്കം യൂത്ത് കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

മുക്കം : ജനാധിപത്യവും വോട്ടവകാശവും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെയും ഉൾപ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്ത നടപടിയിൽ പ്രതിഷേധിച്ച് മുക്കം യൂത്ത് കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.


പ്രതിഷേധ പ്രകടനത്തിന്റെ ഉദ്ഘാടനം നിഷാദ് വീച്ചിനിർവഹിച്ചു ലെറിൻ റാഹത്ത് അധ്യക്ഷത വഹിച്ചു

മുന്തിർ ചേന്ദമംഗല്ലൂർ , ഉനൈസ് ആലിൻ തറ, നിഷാദ് നീലേശ്വരം, ഫർഹാൻ CMR , ബൈജു .O .K , ശ്യാം ബാബുരാജ്, ഹാഷിർ നീലേശ്വരം ,ജംനാസ് കുറ്റിപ്പാല എന്നിവർ പങ്കെടുത്തു .

Exit mobile version