newsdesk
മുക്കം അങ്ങാടിയിൽ കാലങ്ങളായി വ്യാപാരികൾ നേരിടുന്ന പ്രശ്നനത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി , മുക്കം മുനിസിപ്പൽ ചെയർമാന് നിവേദനം നൽകി.യൂണിറ്റ് പ്രസിഡണ്ട് റഫീഖ് വാവാച്ചിയുടെ നേതൃത്വത്തിൽ ആണ് നിവേദനം കൈമാറിയത് .
മുക്കം ടൗണിൽ കച്ചവട സ്ഥാപനങ്ങളിലേക്ക് സാധനങ്ങൾ വാങ്ങുവാൻ വരുന്ന ഉപഭോക്താക്കൾക്ക് വാഹനം പാർക്ക് ചെയ്ത് കടകളിൽ നിന്നും സാധനങ്ങൾ വാങ്ങുവാൻ നിലവിലെ സാഹാചര്യത്തിൽ സൗകര്യം ഇല്ല . അഞ്ചോ പത്തോ മിനുട്ട് വ്യാപാര സ്ഥാപനങ്ങളുടെ മുന്നിൽ ചെറിയ വാഹനങ്ങൾ നിർത്തി ആളുകൾ സാധനങ്ങൾ വാങ്ങിക്കുന്നതിനിടയിൽ പോലീസെത്തി നിർത്തിയിട്ട വാഹനങ്ങളുടെ ഫോട്ടോ എടുത്ത് ഫൈൻ ഈടാക്കുന്ന സ്ഥിതിയാണ് ഉള്ളത്. ഈ പ്രശ്നങ്ങൾ കാരണം മുക്കത്തെ ചെറുകിട വ്യാപാര സ്ഥാപനങ്ങളുടെ നിലനിൽപ് തന്നെ ഭീഷണിയായി മാറിയിരിക്കുകയാണ് എന്നും അധികൃതരുടെ ഭാഗത്ത് നിന്ന് ഇതിന് ആവശ്യമായ പരിഹാരം കാണണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു
ഏരിയാ ജനറൽ സെക്രട്ടറി KC നൗഷാദ്, യൂണിറ്റ് പ്രസിഡണ്ട് റഫീഖ് വാവാച്ചി, യൂണിറ്റ് സെക്രട്ടറി ബാബു വെള്ളാരംകുന്നത് , യൂണിറ്റ് ട്രഷറർ സജീഷ് വായലത്ത്, ഷിബു കല്ലൂർ, A K സിദ്ധീഖ്, KP കോയ , സുൽഫീക്കർ PT വിജയൻ, റിയാസ്, രമേശ്, TV വേലായുധൻ , ബാബു P , ശ്രീജിത്ത് മിൽമ , തോമസ് കുട്ടി, ഹാറൂൺ റഷീദ്, റസാഖ്, സജീവ് എന്നിവർ പങ്കെടുത്തു.*