Site icon CTV Online

കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് സമിതി ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു

മുക്കം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുക്കം യൂണിറ്റ് സമിതി അംഗങ്ങളായിട്ടുള്ള ജനപ്രതിനിധികളെ ആദരിക്കൽ ചടങ്ങ് മുക്കം വ്യാപാരി മന്ദിരത്തിൽ വച്ച് നടന്നു. നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് ചാന്ദിനിയെ യൂണിറ്റ് പ്രസിഡന്റ് കൈരളി സുൽഫി മൊമെന്റോ നൽകി ആദരിച്ചു .

കൗൺസിലർമാരായ സജീഷ് വയലത്ത് , കുടുക്കേങ്ങൽ രാജൻ, റൈനിഷ് നീലാംബരി എന്നിവരെയും മൊമെന്റോ നൽകി ആദരിച്ചു.ഏരിയ പ്രസിഡന്റ് കെ ടി നളേശൻ, ഷിബു കല്ലൂർ,ശശിധരൻ യു കെ, ഉണ്ണി നാരായണൻ,സ്മിത കെ ടി എന്നിവർ സംസാരിച്ചു.

യൂണിറ്റ് സെക്രട്ടറി ബാബു വെള്ളാരം കുന്നത്ത് സ്വാഗതവും ട്രഷറർ ചില്ലാനം വിജയൻ നന്ദിയും പറഞ്ഞു .

Exit mobile version