Site icon CTV Online

വഖഫ് ബിൽ, പാർലമെന്റിൽ പോകാത്ത പ്രിയങ്ക ഗാന്ധിയുടെ നിലപാടിനെതിരെ പ്രതിഷേധ പ്രകടനം നടത്തി

കൊടിയത്തൂർ :വയനാട് പാർലമെന്റ് എംപി പ്രിയങ്ക ഗാന്ധി വഖഫ് ബിൽ ചർച്ചയിൽ നിന്നും, വോട്ടിംഗിൽ നിന്നും വിട്ടു നിന്നതിലും , മുണ്ടക്കൈ ദുരന്ത നിവാരണ ഫണ്ട് നൽകാത്തതിലും പ്രതിഷേധിച്ച് സിപിഐഎം കൊടിയത്തൂർ ലോക്കൽ കമ്മിറ്റി ചുള്ളിക്കാപറമ്പിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.


നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രതിഷേധ പ്രകടനത്തിന് ശേഷം കെ പി ചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന പൊതുയോഗം സിപിഐഎം ഏരിയ കമ്മിറ്റി അംഗം അരുൺ.ഇ ഉദ്ഘാടനം ചെയ്തു. ഇ. രമേഷ് ബാബു സി ടി സി അബ്ദുള്ള എന്നിവർ സംസാരിച്ചു.ഗിരീഷ് കാരക്കുറ്റി സ്വാഗതവും കബീർ എ.പി നന്ദിയും പറഞ്ഞു.

Exit mobile version