
newsdesk
അനിയന്ത്രിതമായി നടത്തുന്ന വഴിയോര കച്ചവടം നിയമനാനുസൃതം നടത്തണമെന്നും, വർദ്ദധിപ്പിച്ച തൊഴിൽ നികുതി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായി സമിതി മുക്കം നഗരസഭയിലേക്ക് മാർച്ചും, ധർണയും സംഘടിപ്പിച്ചു
. ധർണ വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് റഫീഖ് വാവാച്ചി അധ്യക്ഷതവഹിച്ചു.
ഏരിയാ പ്രസിഡണ്ട് KT നളേശൻ, A K സിദ്ദീഖ്, സ്മിത KT, ഷിബു കല്ലൂർ, ഹാറൂൺ റഷീദ്, എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ബാബു വെള്ളാരം കുന്നത്ത് സ്വാഗതവും, ഏരിയാ ട്രഷറർ രാജഗോപാലൻ നന്ദിയും പറഞ്ഞു.
