
newsdesk
മുക്കം ; തൃക്കുടമണ്ണ തൂക്കുപാലത്തിന് സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി 2 കോടി രൂപ ഫണ്ട് അനുവദിച്ച ലിന്റോ ജോസഫ് എം എൽ എ ക്ക് മുക്കം തൃക്കുടമണ്ണ ക്ഷേത്ര കമ്മിറ്റി സ്വീകരണം നൽകി .ക്ഷേത്ര പരിസരത്ത് ചേർന്ന അനുമോദന യോഗത്തിൽ ക്ഷേത്ര സമിതി ജോയിൻ സെക്രട്ടറി അജയ് ഘോഷ് സ്വാഗതം പറഞ്ഞു .വൈസ് പ്രസിഡന്റ് ശശിധരൻ ഊരാളിക്കുന്നത്ത് അധ്യക്ഷനായ ചടങ്ങിൽ സുകുമാരൻ ഇരൂൾ കുന്നുമ്മൽ എം എൽ എയെ പൊന്നാട അണിയിച്ചു .2026 ലെ തൃക്കുടമണ്ണ ശിവരാത്രി മഹോത്സവം അരങ്ങേറുമ്പോയേഴ്‍ക്കും ആധുനിക രീതിയിലുള്ള തൂക്കു പാലം ഉയർന്നിരിക്കുമെന്ന് എം എൽ എ മറുപടി പ്രസംഗത്തിൽ ഉറപ്പു നൽകി .
ജില്ലാ പഞ്ചായത്ത് മെമ്പർ വി.പി ജമീല ,ബ്ലോക്ക് പഞ്ചായത്ത് രാജിത മൂത്തേടത്ത് ,ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രുതി കമ്പളത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു .മാതൃ സമിതി സെക്രട്ടറി മീന ടീച്ചർ നന്ദി പറഞ്ഞു .വിജയൻ നടുത്തൊടികയിൽ ,അനിൽകുമാർ ഗാർഡൻ ,സി .ടി നളേശൻ ,റെനീഷ് നീലാംബരി ,ലസിത,സതീശൻ .പി.പി ,പ്രകാശൻ ടി . മോഹനൻ .കെ .എം .പ്രകാശൻ വി .സി എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .
ചടങ്ങിനു ശേഷം എം എൽ എ തകർന്ന പാലം സ്ഥിതി ചെയുന്ന സ്ഥലം സന്ദർശിക്കുകയും ക്ഷേത്ര ഭാരവാഹികളുമായും നാട്ടുക്കാരുമായും പാലം നിർമാണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയുകയും ചെയ്തു
