Site icon CTV Online

തൊണ്ടിമ്മൽ സ്കുളിൽ ലോകകപ്പ് ഫുട്ബോൾ പ്രവചന മൽസര വിജയികളെ കണ്ടെത്തി

മുക്കം : ഫിഫ ലോകകപ്പ് ഫുട്ബോൾ മൽസരത്തിൻ്റെ ഭാഗമായി തൊണ്ടിമ്മൽ ഗവ: എൽപി സ്കൂളിൽ പ്രവചന മൽസരം സംഘടിപ്പിച്ചു.

ഫൈനൽ മൽസരത്തിന് യോഗ്യത നേടുന്ന രണ്ട് ടീമുകളെ പ്രവചിക്കാനുള്ള മൽസരത്തിൽ മുന്നൂറോളം പേർ പങ്കെടുത്തു. ശരിയുത്തരം പ്രവചിച്ചവരിൽ നിന്ന് നറുക്കെടുപ്പിലൂടെ സി ടി ഗണേശൻ ,എപി സൗരഭ് ദേവ് എന്നിവരെ വിജയികളായി തെരെഞ്ഞെടുത്തു.

വാർഡ്‌ മെംബർ എസ് ജയപ്രസാദ് വിജയികളെ നറുക്കെടുപ്പിലൂടെ പ്രഖ്യാപിച്ചു.പിടിഎ പ്രസിഡൻ്റ് സുരേഷ് തൂലിക, കെ ശോഭന, പി സ്മിന, കെ അഹമ്മദ് ഷാഫി പ്രസംഗിച്ചു.ഫൈസൽ പുതുക്കുടി, ശ്രുതി രാജൻ, കെ പി
ശ്രീജ പരിപാടികൾക്ക് നേതൃത്വം നൽകി.

Exit mobile version