
newsdesk
മുക്കം : ഓണക്കാലത്തെ വിപണി ഇടപെടലിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ എല്ലാ നിയോജകമണ്ഡലങ്ങളിലും ഓണം ഫെയർ സംഘടിപ്പിച്ച് വരുന്നതിന്റെ ഭാഗമായി തിരുവമ്പാടി നിയോജകമണ്ഡലം ഓണം ഫെയർ മുക്കം സപ്ലൈകോ സൂപ്പർമാർക്കറ്റിൽ ആഗസ്റ്റ് 20ന് തിരുവമ്പാടി എംഎൽഎ സി കെ കാസിം എം എൽ എ ഉദ്ഘാടനം ചെയ്തു.
മുക്കം മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് കെ പി ചാന്ദിനി അധ്യക്ഷത വഹിച്ച ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ CA പ്രദീപ് കുമാർ ആദ്യ വില്പന നടത്തി.
കോഴിക്കോട് റീജണൽ ഓഫീസിലെഉണ്ണികൃഷ്ണൻ KV സ്വാഗതപ്രസംഗം നടത്തി
നിഷാബ് മുല്ലോളി, മോഹനൻ മാസ്റ്റർ, AM അബൂബക്കർ,
ജിജി ജയരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു
മുക്കം സപ്ലൈകോ മാനേജർ ഉണ്ണികൃഷ്ണൻ പി കെ നന്ദി പ്രകാശിപ്പിച്ചു.
