Site icon CTV Online

കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുക്കം മേഖലാ സമ്മേളനത്തിന് കൂടരഞ്ഞിയിൽ തുടക്കം

മുക്കം ; കേബിൾ ടി വി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ മുക്കം മേഖലാ സമ്മേളനത്തിന് കൂടരഞ്ഞിയിൽ തുടക്കമായി .മേഖലാ പ്രസിഡന്റ് ടി.വാസുദേവൻ പതാക ഉയർത്തി സമ്മേളന നടപടികൾക്ക് തുടക്കം കുറിച്ചു

പ്രതിനിധി സമ്മേളനം സി ഒ എ സംസ്ഥാന വൈസ് പ്രസിഡന്റ് രാജ് മോഹൻ മാമ്പ്ര ഉദ്ഘാടനം ചെയ്തു.മേഖലാ പ്രസിഡന്റ് ടി. വാസുദേവൻ അധ്യക്ഷനായിരുന്നു.സമ്മേളനത്തിൽ മേഖലാ സെക്രട്ടറി വിജീഷ് പരവരി പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഹരിഹര പ്രസാദ് വരവുചെലവു കണക്കുകളും അവതരിപ്പിച്ചു.

ജില്ലാ സെക്രട്ടറി ഒ ഉണ്ണികൃഷ്ണൻ സംഘടനാ റിപോർട്ട അവതരിപ്പിച്ചു.ജില്ലാ പ്രസിഡന്റ് സത്യനാഥൻ PK സംസ്ഥാന കമ്മറ്റിയംഗങ്ങളായ ജയദേവ് KS അഫ്സൽ പി.പി ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ സുധീഷ് കുമാർ , വിനോദ് കുമാർ എന്നിവർ സംസാരി ച്ചു. സമ്മേളനത്തിന് അഷ്റഫ് കെ.എം സ്വാഗതം പറഞ്ഞു.

Exit mobile version