Site icon CTV Online

ജില്ലാ കലോത്സവത്തെ വരവേൽക്കാൻ എഐ വിസ്മയവുമായി മുക്കം ടാർഗറ്റിലെ വിദ്യാർത്ഥികൾ; തീം സോങ് തരംഗമാകുന്നു

മുക്കം: നവംബർ 30 മുതൽ ഡിസംബർ 3 വരെ മുക്കത്ത് നടക്കുന്ന കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന് ആവേശകരമായ വരവേൽപ്പൊരുക്കി മുക്കം ടാർഗറ്റ് (Target) എൻട്രൻസ് കോച്ചിംഗ് സെന്ററിലെ വിദ്യാർത്ഥികൾ. പൂർണ്ണമായും നിർമ്മിത ബുദ്ധിയുടെ (AI) സഹായത്തോടെ വിദ്യാർത്ഥികൾ തയ്യാറാക്കിയ കലോത്സവ തീം സോങ് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്.


മലയോര മേഖലയിലെ പ്രമുഖ എൻട്രൻസ് പരിശീലന കേന്ദ്രമായ ടാർഗറ്റിലെ അധ്യാപകൻ സംജിത്ത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ വരികളാണ് കുട്ടികൾക്ക് ഒരു പ്രോജക്റ്റായി നൽകിയത്. പുതുതലമുറയുടെ അഭിരുചിക്കനുസരിച്ച് ന്യൂ-ജൻ ശൈലിയിലുള്ള സംഗീതവും ദൃശ്യങ്ങളും കോർത്തിണക്കി വിദ്യാർത്ഥികൾ ഇതിനെ മനോഹരമായ ഒരു വീഡിയോ തീം സോങ്ങായി മാറ്റിയെടുക്കുകയായിരുന്നു.

ജമിനി (Gemini), ക്ലൗഡ് (Claude), സുനോ എഐ (Suno AI) തുടങ്ങിയ ആധുനിക എഐ ടൂളുകളുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് പാട്ടിന്റെ സംഗീതവും ദൃശ്യാവിഷ്കാരവും പൂർത്തിയാക്കിയത്.

പഠനത്തോടൊപ്പം സാങ്കേതികവിദ്യയിലുള്ള തങ്ങളുടെ സർഗ്ഗാത്മകത കൂടി തെളിയിച്ചിരിക്കുകയാണ് ഈ വിദ്യാർത്ഥികൾ.എജിൻ മരിയ ബെന്നി, ദേവനന്ദ, ആയിഷ ഇൻഷ, ഇഷ ഫാത്തിമ, ഫെസിൻ അനിഖ്തുടങ്ങിയ വിദ്യാർത്ഥികൾ ആണ് ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച വിദ്യാർത്ഥികൾ.

സംജിത്ത് ,അഖിൽ ,നജീബ് എന്നീ അധ്യാപകർ ആണ് മാർഗ്ഗനിർദ്ദേശം നൽകിയത്

Exit mobile version