Site icon CTV Online

ലിൻ്റോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി സ്ട്രീറ്റ് ടോക്ക് നടത്തി

മുക്കം: തിരുവമ്പാടി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ലിൻ്റോ ജോസഫിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി എൽഡിവൈഎഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി സ്ട്രീറ്റ് ടോക്ക് സംഘടിപ്പിച്ചു.
എൽ.ഡി.വൈ.എഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടി സെക്രട്ടറി എ.പി.ജാഫർ ഷെരീഫ് ഉദ്ഘാടനം ചെയ്തു.

മുക്കം, തിരുവമ്പാടി ബസ് സ്റ്റാൻ്റുകളിൽ നടന്ന സ്ട്രീറ്റ് ടോക്കിൽ എൽഡിവൈഎഫ് പ്രവർത്തകർ യാത്രക്കാരോടും മറ്റു പൊതുജനങ്ങളോടും മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പദ്ധതികൾ പങ്കുവെച്ച് വോട്ടഭ്യർഥിച്ചു.


മുക്കത്ത് പുഷ്ക്കിൻ, ഷിജിൽ ചേന്ദമംഗല്ലൂർ, അതുൽ കച്ചേരി, ആദർശ്, സഞ്ജയ്, ജലീൽ, ജിബിൻ കെ അശോക് തുടങ്ങിവർ പങ്കെടുത്തു. തിരുവമ്പാടി സ്റ്റാൻ്റിൽ രനിൽ രാജ്, അരുൺ ഉണ്ണി, റിനി കെ.ബി, അഞ്ജലി തുടങ്ങിയവർ നേതൃത്വം നൽകി.

Exit mobile version