
newsdesk
മുക്കം : തെരുവ് നായ അക്രമത്തിൽ ലോട്ടറി വിൽപ്പനക്കാരന് പരിക്ക് .മുക്കം കച്ചേരി സ്വദേശി പെരിങ്ങാട്ട് രവിക്കാണ് തെരുവ് നായ അക്രമത്തിൽ പരിക്കേറ്റത്
കാലിനാണ് പരിക്ക്.
അസുഖബാധിതനായ രവി മുക്കം ഹെൽത്ത് സെന്ററിലേക്ക് നടന്നു പോകുമ്പോൾ മുക്കം ക്രിസ്ത്യൻ പള്ളിക്ക് മുൻവശം വെച്ചാണ് തെരുവ് നായ കാലിന് കടിച്ചത് .കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ 9:30 തോടെയാണ് നായ ആക്രമിച്ചത്. തുടർന്ന് മുക്കം ഹെൽത്ത് സെന്ററിൽ എത്തി കുത്തിവെപ്പെടുത്തു നായയുടെ ആക്രമണം കണ്ട ഓട്ടോ ഡ്രൈവറാണ് ആശുപത്രിയിൽ എത്തിച്ചത്.
ലോട്ടറി വിൽപന നടത്തി ഉപജീവന മാർഗം കണ്ടെത്തുന്ന രവി തെരുവ് നായ അക്രമത്തെ തുടർന്ന് വീട്ടിൽ വിശ്രമത്തിലാണ്.
