
newsdesk
മുക്കം: ശ്രീ തൃക്കുടമണ്ണ ശിവക്ഷേത്രത്തിലെ കർക്കടക വാവുബലി തർപ്പണതിന് ഒരുക്കങ്ങൾ പൂർത്തിയായി.
ആഗസ്റ്റ് 12 ബുധനാഴ്ച പുലർച്ചെ 5 മണി മുതൽ ക്ഷേത്ര ഗ്രൗണ്ടിൽ പാണ്ട്യാടത്ത് പ്രേമാനന്ദന്റെ കാർമികത്വത്തിലാണ് ബലിതർപ്പണ ചടങ്ങുകൾ. പ്രത്യേക വഴിപാട് തിലഹോമം എന്നിവ നടക്കും .
ബലിതർപ്പണവും തിലഹോമവും മുൻകൂട്ടി ഓഫീസിൽ ശീട്ടാക്കാവുന്നതാണന്ന് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
