
newsdesk
മുക്കം : കഴിഞ്ഞ ജൂൺ 12 ന് മുക്കം അഗസ്ത്യമുഴിയിലെ മൂൺലൈറ്റ് സ്പായിൽ കയറി അക്രമം കാണിച്ച 2 യുവാക്കളിൽ ഒരാളായ അരീക്കോട് സ്വദേശിയായ കള്ളൻ കടവത്ത് മുഹമ്മദ് ആഷിക്കിനെയാണ് കഴിഞ്ഞദിവസം
മുക്കം പോലീസ് പിടികൂടി റിമാന്റ് ചെയ്തത്.
കേസിലെ പ്രതികൾ സ്ഥാപനത്തിൽ കയറി അക്രമം ഉണ്ടാക്കി സ്ഥാപനത്തിലെ സിസിടിവിയും മോണിറ്ററും അടിച്ചു പൊട്ടിക്കുകയും. ഓഫീസിലെ മൊബൈൽ ഫോണും പണവും കവർച ചെയ്യുകയും ചെയ്തിരുന്നു. അക്രമത്തിന്റെ സി സി ടി വി ദൃശ്യം അന്നുതന്നെ ലഭിച്ചിരുന്നു
തുടർന്ന് സ്പാ ഉടമ മുക്കം പോലീസിൽ നൽകിയ പരാതിയിൽ മുക്കം പോലീസ് കേസ് എടുത്ത് അന്വഷണം നടത്തിവരുന്നതിന് ഇടയ്ക്കാണ് കേസിലെ പ്രതിയായ അരീക്കോട് സ്വദേശിയായ മുഹമ്മദ് ആഷിക്ക് കഴിഞ്ഞ ദിവസം മുക്കത്ത് എത്തിയതായി വിവരം പൊലീസിന്ലഭിക്കുകയും പോലീസ് പ്രതിയായ മുഹമ്മദ് ആഷികിനെ പിടികൂടാൻ ചേർന്നപ്പോൾ പ്രതിയായ ആഷിക്ക് ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു.
ഇതോടെ മുക്കം പോലീസ് പ്രതിയെ പിന്തുടർന്ന്അരീക്കോട്ടെ അൽ നാസ് ഹോസ്പിറ്റലിന് മുൻവശത്ത് വെച്ച് പിടികൂടുകയായിരുന്നു. കേസിൽ ഇനി മലപ്പുറം മൈത്ര സ്വദേശി മുഹമ്മദ് റിൻഷാദിനെ പിടികൂടാനുണ്ട്
മുക്കം ഇൻസ്പെക്ടർ ആനന്ദ് കെ യുടെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ സന്തോഷ് കുമാർ കെ , അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ റഫീഖ് , സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീസ് കെ എം , ജോഷി എന്നിവർ ചേർന്നാണ് പ്രതിയെ അരീക്കോട് വെച്ച് പിടികൂടിയത് കഴിഞ്ഞ 8 ആംതിയ്യതി പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
