
newsdesk
BY : സി.ഫസൽബാബു
മുക്കം: കഴിഞ്ഞ രണ്ടാഴ്ചക്കിടെ നിരവധി മോഷണങ്ങളും മോഷണശ്രമങ്ങളും നടന്ന മുക്കം മേഖലയിൽ പ്രതികളെ പിടികൂടാനാവാതെ പോലീസ് ഇരുട്ടിൽ തപ്പുന്നതിനിടെ മുക്കത്ത് എസ്.ഐയുടെ താമസസ്ഥലത്തും മോഷണം.ഇന്നലെ വൈകിട്ട് 3 മണിയോടെയാണ് സംഭവം.കാപ്പുമല വളവിലെ ബീവറേജസ് ഔട്ട് ലെറ്റിന് സമീപം എസ്.ഐ ശ്രീരാജ് താൽക്കാലികമായി വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്താണ് പട്ടാപകൽ മോഷണം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട്അരീക്കോട് പുത്തൻ പീടിക സ്വദേശി മിയാസ് ബാബുവിനെ (19) മുക്കം പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
മോഷണ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. എസ്.ഐയുടെ കൂടെ താമസിക്കുന്ന മുക്കത്തെ സ്വകാര്യ സ്ഥപനത്തിലെ ജീവനക്കാരൻ സനീഷ് സ്ഥലത്തെത്തിയപ്പോഴാണ് വീട് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്. സനീഷിനെ കണ്ട 3 മോഷ്ടാക്കളിൽ രണ്ട് പേർ ഓടി രക്ഷപ്പെട്ടങ്കിലും മിയാസ് ബാബുവിനെ സനീഷ് തടഞ്ഞ് വെക്കുകയും തുടർന്ന് പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു.എസ്.ഐയുടെ താമസ സ്ഥലത്തു നിന്നും 8500 രൂപയും മൊബൈൽ ഫോൺ ചാർജർ, ടോർച്ച് എന്നിവ രക്ഷപ്പെട്ട പ്രതികൾ കൊണ്ടുപോയിട്ടുണ്ട്.
ലാപ്പ്ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് സാധനങ്ങൾ വീടിന് പുറത്ത് എത്തിച്ചങ്കിലും കൊണ്ടുപോവാൻ സാധിച്ചിരുന്നില്ല.
വീടിന്റെ പുറകിലെ വാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ വീടിനകത്ത് കയറിയത്.
വീടിനകത്തെ 3 വാതിലുകൾ തകർത്ത്റൂമുകളിലും കയറി. എസ്.ഐയുടെ താമസസ്ഥലത്ത് തന്നെ മോഷണം നടന്നതോടെ മറ്റ് മോഷണക്കേസുകളിലെ പ്രതികളേയും ഉടൻ പിടികൂടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ
