newsdesk
മുക്കം അഗസ്ത്യമുഴിയിലുള്ള ലാംഡ സ്റ്റീൽസ് എന്ന സ്ഥാപനത്തിൽ മോഷണ ശ്രമം;
മോഷ്ടാവിന്റെ ദൃശ്യങ്ങൾ CCTV യിൽ
ഞായറാഴ്ച 1. 50നാണ് മോഷ്ടാവ് അഗസ്ത്യൻ മുഴിയിൽ കോഴിക്കോട് മുക്കം റോഡിൽ ലാംഡ സ്റ്റീൽസിന്റെ കോമ്പൗണ്ടിൽ പ്രവേശിച്ചത്.
തൊട്ടടുത്ത വീട്ടിൽ നിന്നും മോഷ്ടിച്ച പിക്കാസ് ഉപയോഗിച്ച് ആണ് മോഷ്ട്ടാവ് അകത്ത് പ്രവേശിച്ചത്.
സ്ഥാപനത്തിന്റെ ഓഫീസ് തുറക്കാൻ ശ്രമിച്ചെങ്കിലും ഇതേ സമയം പുറത്ത് മറ്റൊരു വാഹനം വന്നു നിർത്തിയതിനെ തുടർന്ന് മോഷ്ട്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
മോഷ്ടാവിന്റെ ദൃശ്യം സി സി ടി വി ക്യാമെറയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും റെയിൻ കോട്ടു ധരിച്ചതിനാൽ ആളെ വ്യക്തമായിട്ടില്ല.സ്ഥാപന ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് കേസ്സെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മുക്കം സി.ഐ ജീവൻ ജോർജി൯െ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചു.