
newsdesk
മുക്കം : 2000 രൂപക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് സർവീസ് ചാർജ് ഏർപ്പെടുത്താൻ ഉള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ ഈ മാസം 15ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി നടത്തുന്ന രാജ്ഭവൻ മാർച്ചിന് പിന്തുണ അറിയിച്ചുകൊണ്ടും പരിപാടിയുടെ വിളംബരം അറിയിച്ചുകൊണ്ടും മുക്കം യൂണിറ്റ് വനിതാ വിങ് കമ്മിറ്റി മുക്കത്ത് പ്രതിഷേധ റാലിയും സംഗമവും സംഘടിപ്പിച്ചു.
ഉമൈന ഇല്ലക്കണ്ടി അധ്യക്ഷതവഹിച്ചു. യൂണിറ്റ് പ്രസിഡണ്ട് പി അലി അക്ബർ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ചടങ്ങിന് ആശംസകൾ അർപ്പിച്ചുകൊണ്ട് അനീസ് ഇന്റിമേറ്റ്,എംടി അസ്ലം, കെടി ശരീഫ്, ബഷീർ ഗോൾഡൻ എന്നിവർ സംസാരിച്ചു.
ജംഷീറ, ഹസീന,റിന്നി,നജ്മ, റഷീദ, സഫീന,മോളി അമല,സുഹ്റ, റീന, വൈജയന്ദി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.ചടങ്ങിന് ജസീല സ്വാഗതവും ടെൽമ മജീദ് നന്ദിയും അർപ്പിച്ചു.
