
newsdesk
മുക്കം : പൂളപ്പൊയിൽ ,വരിക്കാലിൽ സ്വദേശി അഹമ്മദ് കുട്ടിയുടെ വീട് രാത്രിയുടെമറവിൽ അജ്ഞാതർ ആക്രമിച്ച സംഭവം . തിരുവമ്പാടി നിയോജകമണ്ഡലം നിയുക്ത എം എൽ എ സി.കെ.കാസിം സംഭവസ്ഥലം സന്ദർശിച്ചു. മുക്കം മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡണ്ട് എ എം അബൂബക്കറിന്റെ കൂടെയായിരുന്നു സന്ദർശനം .
കഴിഞ്ഞ ദിവസം പുലർച്ചെ 2.30 നായിരുന്നു അഹമ്മദ് കുട്ടിയുടെ വീടിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകളും പോർച്ചിൽ നിർത്തിയിട്ടിരുന്ന കാറിന്റെ മുൻവശത്തെ ചില്ലും തകർന്നു.
വീട്ടുകാർ ബഹളം കേട്ട് ഉണർന്ന സമയത്ത് ആക്രമികൾ സ്ഥലം വിട്ടിരുന്നു. വീട്ടിൽ കുടുംബാംഗങ്ങൾ എല്ലാവരും ഉണ്ടായിരുന്നു. വാഹനങ്ങളിൽ വന്നാണ് ആക്രമിച്ചത് എന്ന് സംശയിക്കുന്നു. വലിയ നഷ്ടം ഉണ്ടായിട്ടുണ്ട്. മുക്കം പോലീസ് സ്ഥലത്തുവന്ന് പരിശോധന നടത്തി.
