
newsdesk
മുക്കം: മുക്കം പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ റഷീദിനെ കാണാനില്ലെന്ന് പരാതി. ഇന്നലെ മുതൽ ഇദ്ദേഹത്തെക്കുറിച്ച് വിവരമൊന്നുമില്ലെന്ന് കാണിച്ച് കുടുംബം പോലീസിൽ പരാതി നൽകി.ഇന്നലെ പതിവുപോലെ വീട്ടിൽ നിന്നും ഇറങ്ങിയ റഷീദ്, മകളെ ബാലുശ്ശേരിയിൽ ഇറക്കിയ ശേഷമാണ് ഡ്യൂട്ടിക്കായി പോയത്. എന്നാൽ അതിനുശേഷം ഇദ്ദേഹം സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. തുടർന്ന് കുടുംബം നടത്തിയ അന്വേഷണത്തിലും കണ്ടെത്താനാകാത്തതിനെ തുടർന്നാണ് പോലീസിൽ പരാതി നൽകിയത്.
അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ, റഷീദ് സഞ്ചരിച്ചിരുന്ന വാഹനം താമരശ്ശേരിയിൽ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വാഹനം പാർക്ക് ചെയ്ത ശേഷം അദ്ദേഹം വയനാട് ഭാഗത്തേക്കുള്ള ബസ്സിൽ കയറിപ്പോയതായാണ് പോലീസിന് ലഭിച്ച അവസാന വിവരം.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. മൊബൈൽ ഫോൺ ലൊക്കേഷനും താമരശ്ശേരി, വയനാട് ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്.
