Site icon CTV Online

മുക്കം, മണാശ്ശേരിയിൽ പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമം:പോക്സോ കേസിൽ പ്രതി അറസ്റ്റിൽ

മുക്കം:പതിമൂന്നു വയസുകാരിയായ പെൺകുട്ടിയെ പീഡിപ്പിച്ചു മാനഭംഗപെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ മുക്കം പോലീസ് അറസ്റ്റു ചെയ്തു. മണാശ്ശേരി പെരിങ്ങാട്ട് വിജു (48)ആണ് പിടിയിലായത്.

മാനസിക പ്രയാസം നേരിടുന്ന അച്ഛന്റെ ദേഹോപദ്രവത്തെ തുടർന്ന്, അമ്മയും മകളും നിലവിൽ വാടക വീട്ടിലാണ് താമസിക്കുന്നത്.കഴിഞ്ഞ തിങ്കളാഴ്ച പകൽ അമ്മയില്ലാത്ത സമയം നോക്കി പ്രതി വീട്ടിൽ കയറി പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. പരാതിയെ തുടർന്നുളള അന്വേഷണത്തിനിടെ വ്യാഴാഴ്ച ഉച്ചക്ക് മുക്കം ആലിൻചുവട്ടിൽ വെച്ച് പോലീസ് പ്രതിയെ അറസ്റ്റു ചെയ്തു.

സബ് ഇൻസ്പെക്ടർ ശ്രീരാഗ് ,എ എസ്ഐ മുംതാസ്,സീനിയർ സിപിഒ അനീസ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Exit mobile version