Site icon CTV Online

കെ സരസ്വതി അമ്മ പുരസ്‌കാരം മുക്കം സ്വദേശിനി ഡോ. സുനീത ടി.വി. ക്ക്

മുക്കം : വിംഗ്സ് കേരള ഏർപ്പെടുത്തിയ കെ സരസ്വതി അമ്മ പുരസ്കാരത്തിന് ഡോക്ടർ സുനീത ടി. വി. അർഹയായി. തൃശ്ശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ ഹാളിൽ സെപ്റ്റംബർ 12 ന് വൈകുന്നേരം മൂന്നുമണിക്ക് നടക്കുന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ച് വിംഗ്‌സ് കേരള പ്രസിഡൻ്റും കേരളത്തിലെ സ്ത്രീപക്ഷ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന വിനയ എൻ എ പുരസ്കാരം സമ്മാനിക്കും.


മലയാള സാഹിത്യത്തിലെ സ്ത്രീവാദത്തിൻ്റെ ശക്തയായ വക്താവായി ആദ്യകാലത്ത് നിലകൊണ്ട കെ സരസ്വതിയമ്മയുടെ സ്മരണാർത്ഥം വിംഗ്സ് കേരള ഏർപ്പെടുത്തിയ ഈ അവാർഡ് ഒന്നിടവിട്ട വർഷങ്ങളിലാണ് നൽകിവരുന്നത്. ഈ അവാർഡ് രണ്ടാമത്തതാണ്.

2019- 2024 കാലഘട്ടം പ്രസിദ്ധീകൃതമായ സ്ത്രീകൾ എഴുതിയ സ്ത്രീപക്ഷ പഠനങ്ങൾക്കാണ് അവാർഡ് ഏർപ്പെടുത്തിയത്. ഡോ.സുനീത ടിവിയുടെ തൻ്റേടം എന്ന പുസ്തകത്തിനാണ് അവാർഡ്. ഐ ബുക്‌സാണ് പുസ്‌തകം പ്രസിദ്ധീകരിച്ചത്. 30,000 രൂപയും പ്രശസ്തിപത്രവുമാണ് നൽകുക.

Exit mobile version