Site icon CTV Online

മുക്കം ,മുത്തേരി ജി യൂ പി സ്കൂളിൽ കോൺഗ്രീറ്റ് അടർന്ന് വീണ് അധ്യാപികക്ക് പരിക്ക് പറ്റിയ സംഭവം ; കെ എസ് യു പ്രവർത്തകർ സ്കൂളിൽ പ്രതിഷേധിച്ചു

മുക്കം : മുക്കം ,മുത്തേരി ജി യൂ പി സ്കൂളിൽ കോൺഗ്രീറ്റ് അടർന്ന് വീണ് അധ്യാപികക്ക് പരിക്ക് പറ്റിയ സംഭവത്തിൽ കെ എസ് യു പ്രവർത്തകർ സ്കൂളിൽ പ്രതിഷേധിച്ചു . സ്കൂളിൽ ഉപജില്ലാ തല യുണിഫോം വിതരണത്തിന്എത്തിയ മുക്കം ഉപജില്ലാ ഓഫീസറെ കാണണം എന്നാവശ്യപ്പെട്ടായിരുന്നു കെ എസ് യു പ്രവർത്തകർ പ്രതിഷേധം നടത്തിയത്അതേ സമയം സമരക്കാരെ പോലീസ് സ്കൂൾ ഗെയ്റ്റിൽ തടയുകയുംപിന്നീട്അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു .

മുക്കം നഗരസഭയിലെ മുത്തേരി ജി എൽ പി സ്കൂളിലേ കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സൺഷെയ്ഡിലെ കോൺഗ്രീറ്റ് അടർന്നു വീണാണ് കഴിഞ്ഞ ദിവസം സ്കൂളിലേ അധ്യാപികയും മുത്തേരി സ്വദേശിനിയുമായ വിദ്യക്ക് തലക്ക് ഗുരുതരമായി പരിക്ക് പറ്റിയത്.

അപകടം നടന്ന മുത്തേരി സ്കൂൾ കെട്ടിടം കോൺഗ്രസ് മുക്കം മണ്ഡലം കമ്മറ്റി ഭാരവാഹികൾ സന്ദർശിച്ചു. കോൺഗ്രസ് മുക്കം മണ്ഡലം കമ്മറ്റി പ്രസിഡന്റ് നിഷാബ് മുല്ലോളിയുടെ നേതൃത്വത്തിലായിരുന്നു സന്ദർശനം.

Exit mobile version