
newsdesk
മുക്കം: ദുരന്തമേഖലകളിൽ നിസ്വാർത്ഥ സേവനമനുഷ്ഠിക്കുന്ന മുക്കം സന്നദ്ധ സേനാംഗങ്ങളെ ആദരിക്കുന്നതിനും, അവർക്കുള്ള സേവന ഉപകരണങ്ങൾ കൈമാറുന്നതിനുമായി മുക്കം നഗരസഭയുടെ നേതൃത്വത്തിൽ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുന്നു.
സപ്തംബർ 17 വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് മുക്കം വ്യാപാരഭവനിൽ വെച്ചാണ് ചടങ്ങ് നടക്കുന്നത്. പരിപാടി മുക്കം നഗരസഭാ ചെയർപേഴ്സൺ അഡ്വ. കെ.പി. ചാന്ദ്നി ഉദ്ഘാടനം ചെയ്യും.നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ സി എ പ്രദീപ് കുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുഖ്യ അതിഥി ആവുന്ന ചടങ്ങിൽ ലെഫ്റ്റന്റ് കേണൽ റിനൂപ് മുഖ്യാതിഥിയാകും .
പ്രതിസന്ധിഘട്ടങ്ങളിൽ സ്വന്തം സുരക്ഷ പോലും നോക്കാതെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സന്നദ്ധപ്രവർത്തവർക്കുള്ള ആദരവായാണ് പരിപാടി സംഘടിപ്പിക്കുന്നത് .ചടങ്ങിലേക്ക് മുഴുവൻ നാട്ടുകാരെയും ഭാരവാഹികൾ സാദരം ക്ഷണിച്ചു .
