Site icon CTV Online

മുക്കം നഗരസഭയിൽ ക്ഷേമ പെൻഷൻ വിതരണം വൈകുന്നതായി ആക്ഷേപം; മുക്കത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം

മുക്കം : മുക്കം നഗരസഭയിൽ ക്ഷേമ പെൻഷൻ വിതരണം വൈകുന്നതായി ആരോപിച്ച് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുക്കം സർവീസ് സഹകരണ ബാങ്കിലെത്തി സെക്രട്ടിയെ കണ്ട് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻ്റ് നിഷാബ് മുല്ലോളിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

പുതിയ സർക്കാർ വന്നതിന് ശേഷം പെരുന്നാളിന് മുൻപ് പെൻഷൻ വിതരണം വിതരണം നടത്തിയില്ല എന്നാരോപിച്ച് ഇടതുപക്ഷ സൈബർ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ പ്രചാരണം നടത്തിയതോടെയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത് എന്നാൽ ഈമാസം 25 ആം തിയ്യതി പെൻഷൻ വിതരണം ചെയ്യേണ്ട ലിസ്റ്റ് ലഭിക്കുകുകയും 26 ആം തിയ്യതി മുതൽ കേരളാ ബാങ്കിൽനിന്നും പണം ലഭിക്കുന്ന മുറക്ക് വിതരണം ചൈയ്യുന്നുണ്ടെന്നും90 ലക്ഷം രൂപയാണ് മുക്കം നഗരസഭയിൽ വിതരണം ചെയ്യാനുള്ളത് നാളെയും മറ്റന്നാളുമായി മുഴുവൻ പേർക്കും പെൻഷൻ വിതരണം ചെയ്ത് തീർക്കുമെന്ന് ബാങ്ക് സെക്രട്ടറി ബദറുസ്മാൻ പറഞ്ഞു.

മുക്കം മണ്ഡലം കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് നിഷാബ് മുല്ലോളിക്കൊപ്പം ഒ കെ ബൈജു , മുജീബ് റഹ്‌മാൻ , രാജു മാമ്പറ്റ ,പ്രഭാകരൻ മുക്കം ,ശശി പുതുക്കൂത്ത് , സജീഷ് പടിഞ്ഞാറെയിൽ എന്നിവരാണ് പ്രതിഷേധവുമായി ബാങ്കിൽ എത്തിയത് .

Exit mobile version