Site icon CTV Online

മുക്കം നഗരസഭ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു

മുക്കം: നഗരസഭ വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. 60 ജനറൽ വിഭാഗ ഗുണഭോക്താക്കൾക്ക് കട്ടിൽ വിതരണം ചെയ്തു. ആകെ 160 വയോജനങ്ങൾക്കാണ് വിതരണ ചെയ്യുന്നത്. 6.5 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.കട്ടിൽ വിതരണം നഗരസഭ ചെയർമാൻ പി.ടി. ബാബു ഉൽഘാടനം ചെയ്തു.
വൈസ് ചെയർമാൻ കെ.പി ചാന്ദ്നി അദ്ധ്യക്ഷത വഹിച്ചു.


സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ഇ സത്യനാരായണൻ, റുബീന കൗൺസിയമാരായ എം മധു മാസ്റ്റർ,ജോഷില, എം വി രജനി വസന്തകുമാരി, . ബിന്നി മനോജ്, സാറാ കൂടാരത്തിൽ, ഐസിഡിഎസ് സൂപ്പർവൈസർ റിജ ടി എന്നിവർ സംസാരിച്ചു.

Exit mobile version