Site icon CTV Online

*അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സഹകരണ മെഡിക്കൽ ലാബ് മണാശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു

മുക്കം : അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സഹകരണ മെഡിക്കൽ ലാബ് മണാശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു. പ്രമുഖ വ്യക്തികളുടെ സാനിധ്യത്തിൽ തിരുവമ്പാടി നിയോജകമണ്ഡലം MLA ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു

15 വർഷത്തോളമായി ബാംങ്കിങ് മേഖലയിൽ പ്രവർത്തിക്കുന്ന മുക്കം മേഖല ബാങ്കിന്റെ പുതിയ സംരംഭമായ സഹകരണ മെഡിക്കൽ ലാബ് മുക്കം -കോഴിക്കോട് റോഡിൽ മണാശ്ശേരിയിൽ ലിന്റോ ജോസഫ് MLA നാടിനു സമർപ്പിച്ചു .

സമൂഹത്തിൽ ജീവിത ശൈലീ രോഗങ്ങൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ ആണ് ഇത്തരം ഒരു സംരഭം തുടങ്ങിയത് എന്നും ഉദ്ഘാടനത്തോടനുബന്ധിച്ചു ഒരു മാസം നീണ്ടു നിൽക്കുന്ന ഓഫറുകളും സ്ഥാപനത്തിൽ ഒരുക്കിയിട്ടുണ്ട് എന്നും മുക്കം മേഖല ബാങ്ക് പ്രസിഡന്റ് ദിപു പ്രേംനാഥ്‌ പറഞ്ഞു

ഉദ്ഘാടനത്തോട്‌ അനുബന്ധിച്ചു ഒക്ടോബര് 30 വരെ 499 രൂപക്ക് ഫുൾ ബോഡി ചെക് അപ്പ് ,അതുപോലെ എല്ലാ റെസ്റ്റുകൾക്കും 50%ഡിസ്‌കൗണ്ടും ഒരുക്കിയിട്ടുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു

Exit mobile version