Site icon CTV Online

മുക്കം മേഖലാ ബാങ്കിന്റെ സ്കൂൾ മാർക്കറ്റ് നീലേശ്വരത്ത് പ്രവർത്തനമാരംഭിച്ചു

നീലേശ്വരം: വിദ്യാർത്ഥികൾക്ക് ന്യായമായ നിരക്കിൽ പഠനോപകരണങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുക്കം മേഖലാ ബാങ്കിന്റെ കീഴിലുള്ള പുതിയ സ്കൂൾ മാർക്കറ്റ് നീലേശ്വരത്ത് പ്രവർത്തനമാരംഭിച്ചു. ഉയർന്ന വിലകൊടുത്ത് പഠനോപകരണങ്ങൾ വാങ്ങേണ്ടി വരുന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഏറെ ആശ്വാസമാകുന്നതാണ് ബാങ്കിന്റെ ഈ പുതിയ സംരംഭം.


​സൂപ്പർമാർക്കറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മുക്കം നഗരസഭാ ഡെപ്യൂട്ടി ചെയർപേഴ്സൺ സി. എ. പ്രദീപ്കുമാർ നിർവഹിച്ചു. ചടങ്ങിൽ മുക്കം മേഖലാ ബാങ്ക് പ്രസിഡന്റ് ദിപുപ്രേംനാഥ് അധ്യക്ഷത വഹിച്ചു. മുക്കം നഗരസഭാ മുൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ. ടി. ശ്രീധരൻ ആശംസകൾ അർപ്പിച്ചു.


​ബാങ്ക് ഡയറക്ടർമാരായ എ. എം. ജമീല, ജോഷില സന്തോഷ്, ശശിധരൻ, യു.കെ. മോഹൻദാസ്, മാധവൻ നായർ, പി. സുനിൽ എന്നിവരും നഗരസഭാ കൗൺസിലർമാരായ ഭവന വിനോദ്, മനീഷ, ഷബാന, ബബിത മനോജ് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു. ബാങ്ക് സെക്രട്ടറി വിഷ്ണുരാജ് കെ നന്ദി രേഖപ്പെടുത്തി.

Exit mobile version