
newsdesk
മുക്കം : മുക്കം മാർക്കറ്റിലെ കോഴിക്കടയിൽ മോഷണം . ഫെയ്മസ് ചിക്കൻ സ്റ്റാളിലാണ് ഇന്നലെ പുലർച്ചെ മോഷണം നടന്നത് .കടയിലെ ജീവനക്കാരൻ തന്നെയാണ് മോഷണം നടത്തിയത്.തിരുവന്തപുരം ,നെയ്യാറ്റിൻകര സ്വദേശി ഗിരീഷാണ് മോഷണം നടത്തിയത് .മോഷണത്തിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്.
കടയിൽനിന്നും 32000 രൂപയും കടയിലെ ജീവനക്കാർ താമസിച്ചിരുന്ന റൂമിൽ നിന്നുംകടയിലെ ജീവനക്കാരനായ വെസ്റ്റ് ബംഗാൾ സ്വദേശി യാമിൻ എന്ന ആളുടെ മൊബൈൽ ഫോണും രേഖകൾ അടങ്ങുന്ന പേഴ്‌സും മോഷണം പോയിട്ടുണ്ട്.
കട ഉടമ ആബിദ് മുക്കം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു .വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി.
