
newsdesk
മുക്കം: മുക്കം മാർക്കറ്റിലെ കടയിൽ നിന്നും പട്ടാപകൽ പണം മോഷ്ടിച്ച കള്ളനെ മുക്കം പോലീസ് പിടികൂടി .എറണാകുളം ആമ്പലൂർ സ്വദേശി മുഹമ്മദ് നാഫിൽലിനെയാണ് മുക്കം പോലീസ് പിടികൂടിയത്കഴിഞ്ഞ മാസം 31 ആം തിയതി ഉച്ചക്ക് 2 മണിയോടെ മുക്കം മാർക്കറ്റിലെ കോഴി തീറ്റ വിൽക്കുന്ന മുബാഹ് ട്രേഡേയ്സ് എന്ന കടയിൽ കയറി പണം മോഷ്ടിച്ച ആമ്പലൂർ സ്വദേശി മുഹമ്മദ് നാഫിലിനെ മുക്കം പോലീസ് പിടികൂടിയത്.
കടയിലെ ജീവനക്കാർ ഉച്ചഭക്ഷണം കഴിക്കാൻ കടയുടെ ഷട്ടർ പകുതി താഴ്ത്തി പോയ സമയത്താണ് മോഷ്ട്ടാവായ നാഫിൽ കടയിൽ കയറി 8000 രൂപ മോഷ്ടിച്ചത്. മോഷണത്തിന്റെ സി സി ടി വി ദൃശ്യംഅന്ന് ലഭിച്ചിരുന്നു
തുടർന്ന് കടയുടമ സി സി ടി വി ദൃശ്യം സഹിതം മുക്കം പോലീസിൽ പരാതി നൽകുകയും മുക്കം പോലീസ് കേസ് എടുത്ത് നടത്തിയ അന്വഷണത്തിലാണ് പ്രതിയെ പിടി കൂടിയത്. പ്രതിയെ മോഷണം നടത്തിയ മുക്കം മാർക്കറ്റിലെ കടയിൽ എത്തി തെളിവെടുപ്പ് നടത്തി. പ്രതി എല്ലാം കൃത്യമായി പോലീസിനോട് പറഞ്ഞുകൊടുത്തു
എറണാകുളം മുളംതുരുത്തിയിൽ വെച്ചാണ് പ്രതിയെ മുക്കം പോലീസ് പിടികൂടുന്നത്. മുക്കം പോലീസ് സ്റ്റേഷനിലെ എസ് ഐ ആന്റണി ക്ലിറ്റസ് , സിവിൽ പോലീസ് ഓഫീസർമാരായ അനീസ് , രാഗേഷ് , അനസ് , രാജേഷ് മണാശേരി , ബിനോയ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജറാക്കി
