Site icon CTV Online

ഭാരതീയ ജനതാ പാർട്ടി മുക്കം മണ്ഡലത്തിന്റെ നേതൃത്വത്തിൽ തിരംഗ യാത്ര സംഘടിപ്പിച്ചു

മുക്കം: വന്ദേമാതരത്തിന്റെ 150-ാം വാർഷികാഘോഷത്തിന്റെയും 80-ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും ഭാഗമായി ഭാരതീയ ജനതാ പാർട്ടി മുക്കം മണ്ഡലത്തിന്റെ നേതൃത്വത്തിൽ ദേശീയപതാകയേന്തിയ തിരംഗ യാത്ര സംഘടിപ്പിച്ചു.മണാശ്ശേരിയിൽ നിന്ന് ആരംഭിച്ച തിരംഗ യാത്ര കോഴിക്കോട് ജില്ലാ ഉപാധ്യക്ഷനും മുക്കം മണ്ഡലം പ്രഭാരിയുമായ മനോജ് നടുക്കണ്ടി ഫ്ലാഗ് ഓഫ് ചെയ്തു. മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച യാത്ര ചേന്ദമംഗല്ലൂർ സമാപിച്ചു.

സമാപന പൊതുയോഗം ബിജെപി കോഴിക്കോട് റൂറൽ ജില്ലാ ഉപാധ്യക്ഷൻ ഷാൻ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു.രാജ്യത്തെ മുഴുവൻ വീടുകളിലും ദേശീയപതാക ഉയർത്തുന്ന ഹർ ഘർ തിരംഗ പ്രചാരണത്തിന്റെയും ദേശീയ സ്വാതന്ത്ര്യദിനാഘോഷത്തിന്റെയും സന്ദേശം ജനങ്ങളിലെത്തിക്കുന്നതായിരുന്നു തിരംഗ യാത്ര.രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും എതിരായ വിഘടനവാദ ശക്തികൾക്കും മതവിദ്വേഷം വളർത്തുന്ന ശക്തികൾക്കുമെതിരായ ശക്തമായ സന്ദേശമായി തിരംഗ യാത്ര മാറി.തിരംഗ യാത്രയ്ക്ക് മുക്കം മണ്ഡലം പ്രസിഡന്റ് അഖിൽ പി.എസ് അധ്യക്ഷം വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി പ്രമോദ് സ്വാഗതം പറഞ്ഞു.


ജില്ലാ ട്രഷറർ സി.ടി. ജയപ്രകാശ്, സംസ്ഥാന സമിതി അംഗം ജോസ് വാലുമണ്ണിൽ, മണ്ഡലം വൈസ് പ്രസിഡന്റ് ബിനോജ് ചേറ്റൂർ, സെക്രട്ടറി നിജു ഇ, ജില്ലാ കമ്മിറ്റിയംഗം വിജയൻ സി.കെ, രാജൻ കൗസ്തുഭം, മുക്കം മുനിസിപ്പൽ കൗൺസിലർ ബബിത മനോജ്, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്റ് വിജയൻ നായർ, ന്യൂനപക്ഷ മോർച്ച മണ്ഡലം പ്രസിഡന്റ് വിജോ വിൽസന്റ്, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് ദിവാകരൻ വി, ദേവാനന്ദൻ, വിജയൻ പൊലുകുന്നത്ത് എന്നിവർ നേതൃത്വം നൽകി.

Exit mobile version