
newsdesk
മുക്കം: മകളെ ആക്രമിച്ചത് ചോദ്യം ചെയ്തതിന് ഭാര്യയുടെ വീടിന് തീയിട്ട് മരുമകൻ.കാരശ്ശേരി ഗ്രാമപഞ്ചായത്തിലെ വലിയപറമ്പ് തടത്തിൽ കോളനിയിൽ താമസിക്കുന്ന ജമീലയുടെവീടാണ് മരുമകനായ പുതുപ്പാടി സ്വദേശി കുഞ്ഞുകുളങ്ങര വീട്ടിൽ റഷീദ് തീവെച്ച് കത്തിച്ചത്. ജമീലയുടെ മകളും മരുമകനായ റഷീദും താമസിക്കുന്ന കൊടിയത്തൂർ കരകുറ്റിയിലെ വാടകവീട്ടിൽ വെച്ച് ജമീലയുടെ മകളെ ജമീലയുടെ മുൻപിൽ വെച്ച് മരുമകൻ ക്രൂരമായി മർദ്ദിച്ചിരുന്നു. ഇത് ചോദ്യം ചെയ്യുകയും വാക്കുതർക്കം ഉണ്ടാവുകയും ചെയ്തിരുന്നു.
തുടർന്ന് അക്രമത്തിൽ പരിക്കേറ്റ മകളെ ആശുപത്രിയിൽ കൊണ്ടുപോകുകയും ചെയ്തുതു.തുടർന്ന് ആശുപത്രിയിൽ നിന്നും ഡിസ്ചാർജായ മകളെയും കൂട്ടി ജമീല സ്വന്തം വീടായ വലിയപറമ്പിലെ വീട്ടിലേക്ക് പോവുകയും ചെയ്തു.എന്നാൽ ഇന്നലെ പുലർച്ചെ 3 മണിയോടെ വീടിന് ആരോ കല്ലെറിയുന്ന ശംബ്ദം കേട്ട് ഉറക്കത്തിൽ നിന്നും എഴുന്നേറ്റ് നോക്കുമ്പോഴാണ് വീടിന്റെ അടുക്കളഭാഗത്ത് തീ കത്തുന്നത് ശ്രദ്ദയിൽ പെട്ടത്. ഉടനെ ജമീലയും മകളും പുറത്തിറങ്ങി നോക്കുമ്പോൾ റഷീദ് ഓടിപ്പോവുന്നത് കണ്ടത് ഇവർ ബഹളം വെച്ചതോടെ അയൽവാസികളായ ആളുകൾ എത്തിയാണ് തീയണച്ചത്.
അഗ്നിബാധയിൽ വീടിന്റെ അടുക്കളഭാഗം പൂർണമായും അടുക്കളയിൽ ഉണ്ടായിരുന്ന രണ്ട് വാഷിങ് മെഷീൻ , ഭക്ഷണം പാകം ചെയുന്ന പാത്രങ്ങൾ , കുട്ടികളുടെ സ്കൂൾ യൂണിഫോം ഉൾപ്പടെയുള്ള വസ്ത്രങ്ങൾ എന്നിവയും പൂർണമായും കത്തിനശിച്ചു ജമീല വിവരം മുക്കം പോലീസിനെ അറിയിക്കുകയും പോലീസ് കേസ് എടുത്ത് നടത്തിയ അന്വേഷണത്തിൽ റഷീദിനെ കുന്ദമംഗലത് നിന്നും പിടികൂടുകയും ചെയ്യുകയായിരുന്നു. സംഭവം നടക്കുമ്പോൾ ജമീലയും രണ്ട് മക്കളും പേരകുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. റഷീദ് എം ഡി എം എ ഉൾപ്പടെയുള്ള ലഹരി ഉപയോഗിക്കുന്ന ആളാണെന്നും ഇടക്കിടെ മകളെ അക്രമിക്കാറുണ്ടെന്നും സംശയ രോഗിയാണെന്നും ജമീല പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ്റ് ചെയ്തു പരിശോധനക്കായി കോഴിക്കോട് ജില്ലാ ഫോറൻസിക് യൂണിറ്റും സംഭവ സ്ഥലത്ത് എത്തിയിരുന്നു.
