Site icon CTV Online

വിഷു ദിനത്തിൽ നിറഞ്ഞാടി ; ചെമ്പ്രാട്ട് കരിയാത്തൻകാവ് തിറ മഹോത്സവം ആഘോഷിച്ചു

മുക്കം: മണാശേരി ചെമ്പ്രാട്ട് കരിയാത്തൻകാവിൽ വിഷു ദിനത്തിൽ നടന്ന തിറ ഉത്സവം വിവിധ പരിപാടികളോടെ ആഘോഷിച്ചു. പൂജാദികർമ്മങ്ങൾക്ക് മാമ്പറ്റ മാത്തടത്തിൽ നാരായണൻ നമ്പൂതിരി കാർമികത്വം വഹിച്ചു.

ഉത്സവത്തിൻ്റെ ഭാഗമായി കാവ് തീണ്ടൽ, കരിയാത്തൻ വെള്ളാട്ട്, ഗുരുദേവൻ വെള്ളാട്ട്, നായർ വെള്ളാട്ട്, തായമ്പക, വട്ടക്കളി, നായാട്ട്, പന്തലാട്ടം, നായർ തിറ, കരിയാത്തൻതിറ എന്നിവ അരങ്ങേറി.പ്രസാദ വിതരണവുമുണ്ടായി.

വ്യാഴം രാവിലെ നിവേദ്യത്തോടെ ഉത്സവം സമാപിച്ചു.ഏഴാം നാളിൽ നടക്കുന്ന പൂജയോടെ ഉത്സവത്തിന് കൊടിയിറങ്ങും.

Exit mobile version