Site icon CTV Online

ശിശുദിനത്തോടനുബന്ധിച്ച് മുക്കം മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ സമഗ്ര ആരോഗ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

മുക്കം: ശിശുദിനത്തോടനുബന്ധിച്ച് മാമ്പറ്റ പ്രതീക്ഷ സ്പെഷ്യൽ സ്കൂളിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ സമഗ്ര ആരോഗ്യപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു .റോട്ടറി ക്ലബ്ബ് മുക്കത്തിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പിന് കെ.എം.സി.ടി ഡെന്റൽ കോളേജും, എം.കെ.എച്ച്.എം.എം.ഒ.വി.എച്ച്.എസ്.സി എൻ.എസ്.എസ് യൂണിറ്റും നേതൃത്വം നൽകി.


പ്രതീക്ഷ ഹെഡ്മിസ്ട്രസ് കെ. ഷീബയുടെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന സമ്മേളനം മുക്കം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് റഫീഖ് തോട്ടുമുക്കം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ റൈനീഷ് നീലാംബരി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി.

റോട്ടറി ഭാരവാഹികളായ അനിൽകുമാർ കെ.പി., ഉമ്മർ കൂനാരി, ഡോ. സി.ജെ. തിലക്, ഡോ. മനോജ് അഞ്ജലി, ഗംഗാധരൻ ആകാശ ഗംഗ, രസിക കമ്മത്ത്, ഹുസൈൻഗ്രീൻഗാർഡൻ,ബിൻസാൻകെ.,എം.കെ.എച്ച്.എം.എം.ഒ.വി.എച്ച്.എസ്.സി പ്രിൻസിപ്പൽ നന്ദകുമാർ കെ., പ്രോഗ്രാം ഓഫീസർ പ്രദീപ പി.കെ., മാനേജർ സി. ഹാരിസ്, പി.ആർ.ഒ. പ്രഭാകരൻ ടി., പി.ടി.എ. പ്രസിഡന്റ് അസീസ് മലയമ്മ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.ക്യാമ്പിൽ ഡോ. അസ്മിൻ, ഡോ. റിൻഷാ, ഡോ. അക്ഷയ, അമ്പിളി കെ.കെ., ഷൈജ കെ.കെ., റെംലത് ടി. എന്നിവർ വിവിധ പരിശോധനകൾക്ക് നേതൃത്വം നൽകി.

Exit mobile version