Site icon CTV Online

മുക്കത്ത് മഹിള സംഘടനകൾ റാലി നടത്തി

മുക്കം – തിരുവമ്പാടി നിയോജക മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി ലിൻ്റോ ജോസഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണാർത്ഥം ഇടതുപക്ഷ വനിത സംഘടനകൾ മുക്കത്ത് നടത്തിയ മഹിളാ റാലി ആവേശമായി.
ബാൻഡ് മേളത്തിൻ്റെയും കാവടിയാട്ടത്തിൻ്റെയും അകമ്പടിയോടെഅഗസ്ത്യൻമുഴിയിൽ നിന്നാരംഭിച്ച റാലി മുക്കം നഗരം ചുറ്റി പിസി ജങ്ഷനിൽ സമാപിച്ചു.

മുക്കം നഗരസഭയിലെയും കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെയും നൂറുകണക്കിന് വനിതകൾ റാലിയിൽ പങ്കെത്തു.
പി.എൻ.ഷീബ, ഗീത വിനോദ്, സ്മിത ഗണേഷ്, കെ.പി.ചാന്ദ്നി, ഷറീന സുബൈർ, കെ.ബേബി, വിനോദിനി
എന്നിവർ നേതൃത്വം നൽകി.

Exit mobile version