Site icon CTV Online

ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഉറ്റുനോക്കുന്നത് കേരള മോഡൽ ; മുക്കത്ത് ഇടത് സ്ഥാനാർത്ഥി ലിൻേറാ ജോസഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ തിളങ്ങി തേജസ്വിയാദവ്

മുക്കം: രാജ്യത്ത് പ്രതിശീർഷ വരുമാനത്തിൽ ഉൾപ്പെടെ ഏറെ പിന്നിൽ നിൽക്കുന്ന ബീഹാർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കേരള മോഡൽ വികസനമാണ് ഉറ്റു നോക്കുന്നതെന്ന് രാഷ്ട്രീയ ജനതാദൾ ദേശീയ വർക്കിംഗ് പ്രസിഡൻറും ബീഹാർ പ്രതിപക്ഷ നേതാവുമായ തേജസ്വിയാദവ് പറഞ്ഞു.


മുക്കത്ത് തിരുവമ്പാടി മണ്ഡലം ഇടത് സ്ഥാനാർത്ഥി ലിൻേറാ ജോസഫിൻ്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയതായിരുന്നു അദ്ധേഹം.കഴിഞ്ഞ 3 ദിവസം താൻ കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ സന്ദർശിച്ചപ്പോൾ കാണാനായത് കഴിഞ്ഞ 10 വർഷക്കാലം നടന്ന വികസന പ്രവർത്തനങ്ങളാണ്. അത് കൊണ്ട് ഇടത് മുന്നണിയുടെ മൂന്നാം ഭരണത്തിൽ യാതൊരു സംശയവുമില്ലന്നും അദ്ധേഹം കൂട്ടിചേർത്തു. ബീഹാറിൽ നിന്ന് വരുന്നതനിക്ക്. കേരളത്തിൽ എത്തിയാൽ വീട്ടിലെത്തിയ പ്രതീതിയാണ്. ജാതി മൂർധന്യമുള്ള ബീഹാറിൽ സമൂഹത്തിൽ എല്ലാവരേയും ഒരു പോലെ കാണുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. എന്നാൽബീഹാർ ഭരിച്ച ബി ജെ പി സംസ്ഥാനത്തെ നശിപ്പിച്ചു.


രാജ്യത്തെ വിഭജിക്കുന്ന പ്രത്യയശാസ്ത്രമായ സംഘ പരിവാർ ആശയത്തിക് കാല് കുത്താൻ കേരളം ഇടം കെടുക്കുന്നില്ലന്ന് തനിക്ക് ഉറപ്പുണ്ട്.ദുരന്ത സമയത്ത് പോലും കേരളത്തെ കേന്ദ്രം അവഗണിച്ച സാഹചര്യമാണുള്ളത്.ഈ സമയത്തും അതിനെ അതിജീവിക്കാൻ കേരളത്തിനായി. വയനാട് ടൗൺഷിപ്പ് അതിന് ഉദാഹരണമാണന്നുംപിണറായി വിജയൻ്റെ നേതൃത്വത്തിൽ കേരളം നേടിയത് അവിസ്മരണീയമായ നേട്ടമാണന്നും അദ്ധേഹം പറഞ്ഞു.ബി ജെ പി ആർ എസ് എസ് പ്രത്യയശാസ്ത്രം ഏറെ അപകടമാണ്.അവർ കേരളത്തെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നു.


അവർ രാജ്യത്തിൻ്റെ ഭരണഘടനയെ വിശ്വസിക്കുന്നില്ല. നമ്മൾ വൈവിധ്യത്തിൽ വിശ്വസിക്കുന്നു. അതാണ് അവരുമായുള്ള വ്യത്യാസമെന്നും തേജസ്വിയാദവ് പറഞ്ഞു.കേരളത്തിലെ ജനങ്ങൾ സമാധാനത്തിലും ഐക്യത്തിലും മുറുകെ പിടിക്കുന്നവരായതിനാൽവർഗീയ ഫാസിസ്റ്റ് ശക്തികൾക്ക് മുന്നിൽ ഒരിക്കലും കീഴടങ്ങില്ലന്നും തൻ്റെ പിതാവ് രോഗശയ്യയിലാണങ്കിലും എപ്പൊഴും പറയുന്നത് വർഗീയ ശക്തികൾക്ക് അടിയറവ് പറയരുത് എന്നതാണ് എന്നും അദ്ധേഹം പറഞ്ഞു.ചടങ്ങിൽ കെ.മോഹനൻ അധ്യക്ഷത വഹിച്ചു. എം.വി ശ്രേയാംസ് കുമാർ, അനുചാക്കോ, വർഗീസ് ജോർജ്, വി.വസിഫ്, ടി.വിശ്വനാഥൻ, മുക്കം മുഹമ്മദ്, വി.കുഞ്ഞാലി, അഡ്വ. ചാന്ദ്നി, പി.എം തോമസ്,പി.കെ കണ്ണൻ, ഗുലാം ഹുസൈൻ കൊളക്കാടൻ, ലിൻേറാ ജോസഫ്, ടി.എം ജോസഫ്, വി.കെ വിനോദ് തുടങ്ങിയവർ സംസാരിച്ചു.

Exit mobile version