Site icon CTV Online

കുറ്റിപ്പാല ബൈപാസിൽ മാലിന്യം തള്ളൽ തുടരുന്നു;കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷൻ പി.ടി.ബാബു

മുക്കം∙കുറ്റിപ്പാല ബൈപാസിൽ കോഴി മാലിന്യം തള്ളി. നേരത്തേ സ്ഥിരമായി ശുചിമുറി മാലിന്യം തള്ളാറുണ്ടായിരുന്നു. മലയോര മേഖല കേന്ദ്രീകരിച്ച് മാലിന്യ മാഫിയ തന്നെ പ്രവർത്തിക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്.

കുറ്റിപ്പാല മാമ്പറ്റ ബൈപാസിലും സംസ്ഥാന പാതയിൽ വിവിധ സ്ഥലങ്ങളിലും ശുചിമുറി മാലിന്യം അടക്കം സ്ഥിരം കൊണ്ടുതള്ളുന്ന സംഘം തന്നെ പ്രവർത്തിക്കുന്നതായാണ് പരാതി. പല സ്ഥലങ്ങളിലും നാട്ടുകാർ രാത്രി കാവൽ വരെ ഏർപ്പെടുത്തിയിട്ടുണ്ട്.

കുറ്റവാളികളെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാധ്യക്ഷൻ പി.ടി.ബാബു പറഞ്ഞു. കഴിഞ്ഞ ദിവസം തള്ളിയ കോഴി മാലിന്യം നഗരസഭ ആരോഗ്യ വിഭാഗം സംസ്കരിച്ചു.

Exit mobile version