Site icon CTV Online

മിന്നലിൽ പഴം പറമ്പിൽ വൻ നാശം

മുക്കം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മിന്നലിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പഴം പറമ്പ് മേഖലയിൽ വൻ നാശം.പന്ത്രണ്ടാം വാർഡിൽ പെട്ട ഐലാക്കോട് ബാലശേഖരൻ്റെയും പഞ്ചായത്ത് എസ്.സി കോ-ഓർഡിനേറ്റർ നീതുവിൻ്റെയും വീടിന് നിരവധി സ്ഥലങ്ങളിൽ വിള്ളലുകൾ സംഭവിച്ചു. വീടിൻ്റെ മുറ്റത്തെ തെങ്ങ് കത്തിനശിക്കുകയും ടി.വിയും ബൾബുമുൾപ്പെടെ നശിക്കുകയും ചെയ്തിട്ടുണ്ട്.

മാവൂർ ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്.* കറുത്തേടത്ത് നാസറിൻ്റെ വീട്ടിലെ ഫാൻ, ബൾബ് തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങളും നശിച്ചു.ഉമ്മിണിയിൽ മുഹമ്മദിൻ്റെ വീട്ടിലെ മോട്ടോറും കത്തിനശിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്തംഗം പി.ജി മുഹമ്മദ്, വാർഡ് മെമ്പർ എസ്.എ നാസർ, മൊയ്തീൻകുട്ടി, ഷാജു റഹ്മാൻ എന്നിവർ സ്ഥലത്ത് സന്ദർശനം നടത്തി.

Exit mobile version