Site icon CTV Online

നവാഗതർക്ക്എം എൽ എ യുടെ സ്നേഹ സമ്മാനം നിഷേധിച്ച സംഭവം; വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മുഴുവൻ കുട്ടികൾക്കും സമ്മാനങ്ങൾ നൽകി

മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾക്ക് സി.കെ കാസിം എം എൽ എ യുടെ സ്നേഹ സമ്മാനം വിതരണം ചെയ്തു. വാർഡ് മെമ്പർ എം.പി ജുമൈലയുടെ നേതൃത്വത്തിലാണ് ഇന്നലെ സ്കൂളിലെത്തി സമ്മാനങ്ങൾ വിതരണം ചെയ്തത്.

മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും സംമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ സൗത്ത് കൊടിയത്തൂർ എ യു പി സ്കൂളിൽ സമ്മാനം നിഷേധിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമായിരുന്നു. യു ഡി എഫിൻ്റെ നേതൃത്വത്തിൽ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ സ്കൂൾ അധികൃതർ വീഴ്ച സമ്മതിക്കുകയും സമ്മാനം വിതരണം ചെയ്യാൻ തയ്യാറാവുകയുമായിരുന്നു.
സ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് മെമ്പർ എം.പി ജുമൈല വിതരണോദ്ഘാടനം നിർവഹിച്ചു.

പിടിഎ വൈസ് പ്രസിഡണ്ട് സി.ടി കുഞ്ഞോയി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത്
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി അഹമ്മദ് കുട്ടി,യുഡിഎഫ് നേതാക്കളായ ഉണ്ണികമ്മു, അബ്ദുറഷീദ് ചേപ്പാലി, അബ്ദു പുത്തൻ പീടിയേക്കൽ,അബ്ദുറഹ്മാൻ ഒഴുപാറക്കൽ, സ്കൂൾ പ്രധാന അധ്യാപകൻ ബഷീർ, പി.സി മുജീബ് റഹ്മാൻ,സലീം, പി ടിബേനസീറ വസീത സബ്ന സംബന്ധിച്ചു

Exit mobile version