
NEWSDESK
മുക്കം : കരിയാ കുളങ്ങരയിൽ ബൈക്ക് ഇടിച്ച് തലക്ക് ഉൾപ്പടെ ഗുരുതര പരിക്കേറ്റ കാൽ നട യാത്രക്കാരിയായ സ്ത്രീ മരണപെട്ടു.ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം .
മണാശ്ശേരി സ്വദേശിനി കുറ്റിയെരിമ്മൽ കദീജ( 79) ആണ് മരണപ്പെട്ടത് കരിയകുളങ്ങരയിലെ ബന്ധുവീട്ടിലേക്ക് പോവുമ്പോൾ ആൺ അപകടം നടന്നത് .അപകടത്തിന്റെ സി സി ടി വി ദൃശ്യം ലഭിച്ചിട്ടുണ്ട്.
അപകടം പറ്റിയ സമയത്ത് പരിക്കുപറ്റിയ സ്ത്രീയെ ആശുപത്രിയിൽ കൊണ്ടുപോവാൻ നിരവധി വാഹനങ്ങൾ അതുവഴി പോയെങ്കിലും ആരും നിർത്തിയില്ല എന്നും പിന്നീട് ഒരു ഓട്ടോറിക്ഷ നിർത്തിയപ്പോൾ ഇവരെ വാഹനത്തിലേക്ക് കയറ്റാൻ പോലും ആരും സഹായിച്ചില്ലാ എന്നും ബൈക്ക് ഇടിച്ച യുവാവ് മാത്രമാണ് ആശുപത്രിയിൽ എത്തിച്ചത് എന്നും ബന്ധുക്കൾ പറഞ്ഞു.
