
newsdesk
മുക്കം : തെരുവ് നായ് ശല്യം രൂക്ഷമായ കാരശ്ശേരിയിൽ തെരുവ് നായകൾക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പ് നൽകി. ഗ്രാമ പഞ്ചായത്തിന്റെയും തേക്കുംകുറ്റി മൃഗാശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിലാണ് കുത്തിവെപ്പ് നൽകിയത്.
പഞ്ചായത്തിലെ തെരുവുനായ്ക്കൾ കൂടുതൽ കാണപ്പെടുന്ന മുരിങ്ങുംപുറായി, നോർത്ത്കാരശ്ശേരി , കറുത്ത പറമ്പ്, വലിയപറമ്പ്, നെല്ലിക്കപറമ്പ്, സർക്കാർ പറമ്പ്, കക്കാട്, കാരശ്ശേരി, ചോണാട്, കാരമൂല, കുമാരനെല്ലൂർ, ആനയാംകുന്ന് എന്നിവിടങ്ങളിലാണ് കുത്തിവെപ്പ് നടത്തിയത്.
പരിപാടിക്ക് ഗ്രാമപഞ്ചായത്ത്പ്രസിഡന്റ് ജി അബ്ദുൾ അക്ബർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ആരിഫ്, ഡോ.എൻ വിനീഷ്, വെറ്ററിനറി സർജൻ പ്രസന്നകുമാർ, അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ, ബാബു എള്ളങ്ങൽ എന്നിവർ നേതൃത്വം നൽകി.
