Site icon CTV Online

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അഥിതി തൊഴിലാളികൾക്കുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി

മുക്കം : ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ അഥിതി തൊഴിലാളി ക്ഷേമ സമ്പർക്ക പരിപാടി “അഥിതി ദേവോ ഭവ “, കാരശ്ശേരി ഗ്രാമ പഞ്ചായത്ത്‌, കാരശ്ശേരി ഫാമിലി ഹെൽത്ത്‌ സെന്റർ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കല്ലാനോട് ആശാ നിലയം സിസ്റ്റേഴ്സ് ന്റെ സഹകരണത്തോടെ കാരശ്ശേരി ഗ്രാമ പഞ്ചായത്ത് 8 ആം വാർഡിൽ സൂപ്പാരി ട്രേഡേഴ്സ് ലെ അഥിതി തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി.

കാരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുൽ അക്ബർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 8ആം വാർഡ് മെമ്പർ സീനത്ത് അധ്യക്ഷത വഹിച്ചു.കാരശ്ശേരി FHC മെഡിക്കൽ ഓഫീസർ Dr. മനോജ്‌. K. M, ഹെൽത്ത്‌ ഇൻസ്‌പെക്ടർ സജി ജോസഫ്, JHI മാരായ അൻവർ, സിജോയ് ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ്‌ പ്രസിഡന്റ് Fr. പോൾ മരിയ പീറ്റർ സോഷ്യൽ വർക്കർ Sr. ഗ്രേസി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.JPHN ലിംന, MLSP. സോണിയ, ലിയ,RBSK മെഹ്ര എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

ക്യാമ്പിനോട് അനുബന്ധിച്ചു സൗജന്യ മരുന്ന് വിതരണവും പോഷക ആഹാര കിറ്റ് വിതരണവും നടത്തി.

Exit mobile version